മന്ത്രിസഭയുടെ തീരുമാനം തോട്ടം മേഖലക്ക് അനുകൂലം
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ മാനദണ്ഡങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനം തോട്ടം മേഖലക്ക് അനുകൂലമാണ്. തോട്ടങ്ങളെ 2003ൽ തന്നെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത് എടുത്തുപറയുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും മന്ത്രി കെ.രാജു പറഞ്ഞു.
