തിരുവന്തപുരം: മിന്നല്‍ സര്‍വീസുകളുടെ കാര്യത്തില്‍ കെ എസ് ആര്‍ ടി സിക്ക് താക്കീതുമായി സി െഎടിയു ജീവനക്കാര്‍‍. കൂടുതല്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ജോലി ബഹിഷ്കരിക്കുമെന്നാണ് സി െഎ ടിയുവിന്‍റെ മുന്നറിയിപ്പ്.

പയ്യോളിയില്‍ പെണ്‍കുട്ടിയെ രാത്രിയില്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താത്ത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് കെ എസ് ആര്‍ ടി സിക്ക് മുന്നറിയിപ്പ് നല്‍കിയത്. പാലാ- കാസര്‍ക്കോട് റൂട്ടിലോടുന്ന മിന്നല്‍ സര്‍വീസുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയത്.

 സമീപകാലത്തെ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കുടുതല്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തണമെന്ന ആവശ്യം മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടായാല്‍ ജോലിബഹിഷ്കരിക്കുമെന്നാണ് സിെഎ ടിയു ജീവനക്കാര്‍ നല്‍കുന്ന താക്കീത്.