പല സ്ഥലങ്ങളിലായി പല സമയങ്ങളിൽ പീഡിപ്പിച്ചു പെൺകുട്ടി ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്

തമിഴ്നാട്: പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പതിനഞ്ച് പേർ ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം. പല സമയങ്ങളിലായി പല സ്ഥലങ്ങളിൽ വച്ചാണ് പീഡനം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടി തന്റെ മൂത്ത സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് മാതാപിതാക്കളെ അറിയിക്കുകയും ഇവർ പൊലീസിൽ‌ പരാതിപ്പെടുകയും ചെയ്തു. 

ഇവർ താമസിക്കുന്ന കോമ്പൗണ്ടിനുള്ളിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൻമേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.