പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്ഐയ്ക്കെതിരെയാണ് ആരോപണം. പൊലീസ് മര്‍ദ്ദനമേറ്റ പതിനാറുകാരന്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും മര്‍ദ്ദനത്തില്‍ ചതവേറ്റു. നടക്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന് പരിസരത്ത് വച്ചാണ് പതിനാറുകാരനായ അജയ്‍യെ പൊലീസ് മര്‍ദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച എസ് ഐ നെഞ്ചില്‍ ഇടിച്ചെന്നും പതിനാറുകാരന്‍ ആരോപിക്കുന്നു.