റാഞ്ചി: പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു. ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണ് 13കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്.
പെണ്‍കുട്ടിയുടെ കുടുംബം ഭാര്യയ്ക്ക് വോട്ട് ചെയ്യാത്തതിന്റെ പ്രതിഷേധം തീര്‍ക്കുക്കകായിരുന്നു പ്രേംലാല്‍ ഹന്‍സ്ഡയും സഹോദരങ്ങളും. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രേംലാല്‍, സഹോദരങ്ങളായ സാമുവല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി എട്ടിന് വൈകീട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. മകളെ കാണാതായതചിനെ തുടര്‍ന്ന് പിതാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അടുത്തുള്ള കാട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ മുൃതദേഹം കണ്ടെടുത്തു.
പ്രേംലാലിന്റെ ഭാര്യ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രേംലാലിന്റെ ഭാര്യ പരാജയപ്പെടുകയായിരുന്നു.
ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രേംലാലും സഹോദരങ്ങളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഇവര്‍ ബ്ലെവന്‍ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പകുര്‍ പൊലീസ് സൂപ്രണ്ട് ഷൈലേന്ദ്ര ബന്‍വാല്‍ പറഞ്ഞു.
