ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെയും സഹോദരന്റെയും മുമ്പിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. അമ്മയെയും സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മൂവർസംഘം പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം നടന്നത്.
പെൺകുട്ടിയുടെ വീട്ടിലേക്ക് പുലർച്ചെ ഒരു മണിയോടെയാണ് മൂവർസംഘം കടന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും 14 വയസ്സുകാരനായ സഹോദരനെയും രണ്ട് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നിർത്തുകയും മൂന്നാമൻ പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ജാൻവർ സിങ് കുശ്വാഹ്(36) രാജു(25), രാംനിവാസ്(24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കൂട്ടബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കൊപ്പം പോക്സോ നിയമ പ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
