ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന ഹരിയാനയിൽ നിന്ന് തന്നെയാണ് ഈ പീഡനവാർത്തയും പുറത്തുവരുന്നത്. സോഹ്ന റോഡിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
അച്ഛന്റെ സഹോദരിക്കൊപ്പം വയലിൽ ജോലിയെടുക്കാനായി ഉച്ചയോടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള മൂന്നംഗ സംഘം കാറിൽ എത്തി പെൺകുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹരിയാനയിൽ കൂട്ടബലാത്സംഗക്കേസുകൾ വർധിക്കുന്നതിനിടെ പൊലീസ് ഈ കേസ് ആദ്യം മറച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഫരീദാബാദിൽ പുതുതായി ചുമതലയേറ്റ പൊലീസ് കമീഷണർ സംഭവം സ്ഥിരീകരിച്ചു.
