മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ യുവാവിന്‍റെ ആക്രമണം. മുംബൈ തെരുവില്‍ വച്ച് പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടി ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടിയെ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.
സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി കുര്‍ലയ്ക്ക് സമീപം നെഹ്‌റു നഗര്‍ പോലീസിന് പരാതി നല്‍കി. ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആ സമയത്ത് ഓട്ടോയില്‍ കുറച്ച് ആണ്‍കുട്ടികള്‍ ഇരുന്ന ആണ്‍കുട്ടികള്‍ മോശമായ രീതിയില്‍ സംസാരിച്ചു. ഇത് ചോദ്യം ചെയ്ത്‌പ്പോള്‍ അതിലൊരാള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
അതേസമയം നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയേയും വീട്ടുകാരെയും ആണ്‍കുട്ടി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മുതിര്‍ന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

