തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാട്ടാക്കട കിള്ളി സ്വദേശിയായ സെയ്ദലിയെ ആണ് കഴകൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്ത് പതിനാലിനാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.
രാത്രി ഒരു മണിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പ്രതിയുടെ കാറില്‍ വച്ചും പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീടനടുത്തുള്ള സോഡാകമ്പനിയില്‍ ജോലി ചെയ്യുക.യായിരുന്നു സെയ്ദലി. ഇയാള്‍ക്ക് കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുള്ള വിവരം അറിഞ്ഞതോടെയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത് പൂജപ്പുര ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പൊലീസ് കേസെടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് കേസ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരവും പീഡനത്തിനും കേസെടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
