തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ നെയ്യാറ്റിന്‍കര സ്വദേശി പൊലീസ് പിടിയില്‍. മകന്റെയൊപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെമാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നെയ്യാറ്റിന്‍കര കൊടങ്ങാവിള സ്വദേശി റസ്റ്റിന്‍ദാസാണ് പൊലീസ് പിടിയിലായത്. 

മകന്റെ ഒപ്പം പഠിക്കുന്ന അയല്‍വാസി കൂടിയായ വിദ്യാര്‍ത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ പലപ്പോഴും ഇയാള്‍ സ്വന്തം ഓട്ടോയില്‍ കയറ്റികൊണ്ടുപോകുമായിരുന്നു. ഒരു ദിവസം കുട്ടിയുമായ പോയ ഇയാള്‍ മറ്റൊരു ഓട്ടോയില്‍ കയറ്റി ശേഷം മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. 

പിന്നീട് അവ കാണിച്ച് ഭീഷണിപ്പെടുത്തി തമിഴ്‌നാട്ടിലെ ലോഡ്ജുകളില്‍ കൊണ്ടുപോയാണ് ലൈംഗീകചൂഷണത്തിന് ഇരയാക്കി.
നെയ്യാറ്റിന്‍കര വിദ്യാര്‍ത്ഥിനിയുടെ മനോനിലയില്‍ മാറ്റംവന്നത് ശ്രദ്ധയിപ്പെട്ട അദ്ധ്യാപകരാണ് വിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്ത്പറയുന്നത്. നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷിണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. റസ്റ്റിന്‍ദാസിനെ നാളെ കോടതിയില്‍ ഹാജരാക്കും.,