സിനിമ തിയ്യറ്ററിൽ വച്ച് പത്ത്  വയസുകാരിയെ പീഡിപ്പിച്ച കേസിൽ  അറസ്റ്റിലായ പാലക്കാട് തൃത്താല  സ്വദേശി മൊയ്തീൻ കുട്ടിയെ  ഇന്ന് പൊന്നാനി കോടതിയിൽ  ഹാജരാക്കും

ചങ്ങരംകുളം : സിനിമ തിയ്യറ്ററിൽ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീൻ കുട്ടിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും. തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. 

സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അറസ്റ്റുണ്ടായത്. ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂർ റേഞ്ച് ഐ.ജി. എം.ആർ അജിത്ത് കുമാർ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.സി.ആർ.ബി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസെടുക്കാൻ പൊലീസ് വൈകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.