ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കമിതാക്കളായ ഇരുവരും സുഹൃത്തിന്റെ വീട്ടില്‍ വെച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

എന്നാല്‍ മകളുടെ പ്രണയബന്ധത്തെ കുറിച്ച്‌ അറിയാമായിരുന്നുവെന്നും തങ്ങള്‍ക്ക് പരാതിയൊന്നും ഇല്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ കാമുകന്റെ വീട്ടുകാര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ നോക്കിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം വാര്‍ത്തായായതോടെ പോക്സോ നിയമപ്രകാരം യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്തി കൊടുക്കാം എന്ന നിലപാടില്‍ ആണ് ബന്ധുക്കള്‍.