ചണ്ഡിഗഢ്: പതിനാറുകാരന്‍ ഓടിച്ച കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ചുകയറി അഞ്ചു മരണം . ഹരിയാനയിലാണ് സംഭവം. ന്യൂഡല്‍ഹി-പാനിപ്പത്ത് റോഡിലെ ഫ്‌ളൈ ഓവറില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം

പതിനാറുകാരന്‍ ഓടിച്ച ഹോണ്ട സിറ്റി കാര്‍ നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷയില്‍ ഇടിച്ചുകയറുകയായിരുന്നു. രണ്ട് സ്ത്രീകളും മരിച്ചവരിലുണ്ട്. ഇടിയെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ ഓട്ടോ റിക്ഷയെ 150 മീറ്ററോളം വലിച്ചുകൊണ്ടുപോയ ശേഷമാണ് കാര്‍ നിന്നത്. സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ച കാറിന് തീപിടിക്കുകയും ചെയ്തു.

പാനിപ്പത്തിലെ പ്രമുഖ വ്യവസായിയുടെ മകനാണ് അപകടം വരുത്തിയത്. ബോര്‍ഡ് പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകവേയാണ് അപകടം. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.