ചൈൽഡ്‍ലൈന് നൽകിയ വിവരം അനുസരിച്ചാണ് അറസ്റ്റ്
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പട്ടിമറ്റം സ്വദേശി ഫിറോഷ് ഖാനാണ് പിടിയിലായത്. പെൺകുട്ടി ചൈൽഡ്ലൈന് നൽകിയ വിവരം അനുസരിച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോക്സോ വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. 2017 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പീഡന ശ്രമം നടന്നത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
