ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ പേരില്‍ കൂടുതല്‍ തട്ടിപ്പുകള്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ തട്ടിപ്പ് തുടരുന്നു. കേരളത്തിലെ സ്കോളര്‍ഷിപ്പ് പട്ടികയിൽ ഉള്ളവരെല്ലാം ഉത്തരേന്ത്യക്കാരാണെന്നും കോളജുകളുടെ പട്ടികയിലുള്ളത് കോളജുമായി ബന്ധമില്ലാത്തവരുടെ പേരുകളാണെന്നും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തി പുറത്തുവിട്ടിരുന്നു. 

എന്നാല്‍ ഗുരുതരമായ പ്രശ്നങ്ങളാണ് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പട്ടികയിൽ പത്താംക്ലാസുകാരടക്കം ഇടം പിടിച്ചിരിക്കുന്നു. പട്ടികയിലെ പേരുകളെല്ലാം വ്യാജമാണെന്ന് വ്യക്തം.

എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന കോഴ്സോ കോളേജോ അറിയില്ല. തന്‍റെ പേരില്‍ സ്കോളര്‍ഷിപ്പ് ഉണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. അനർഹരെ തിരുകിക്കയറ്റി സ്കോളർഷിപ്പ് ലോബി തട്ടിപ്പ് തുടരുകയാണ്. പാവപ്പെട്ട ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര സർ‍ക്കാറിന്റെ സ്കോളർഷിപ്പ് ലോബികള്‍ തട്ടിയെടുക്കുന്നത് കോടികളാണ്.