പൊലീസ് കേസെടുത്തത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തക്ക് ശേഷമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം:ന്യൂനപക്ഷ സ്കോളര്ഷിപ്പിന്റെ പേരില് നടക്കുന്ന തട്ടിപ്പിനെതിരെ മൂന്നുമാസം മുമ്പ് ഡയറക്ടർ പരാതി നൽകിയിട്ടും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി.സതീശൻ.
എന്നാല് പൊലീസ് കേസെടുത്തത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്കു ശേഷമെന്ന് സതീശൻ ആരോപിച്ചു.കേരളത്തിലെ സ്കോളര്ഷിപ്പ് പട്ടികയിൽ ഉള്ളവരെല്ലാം ഉത്തരേന്ത്യക്കാരാണെന്നും കോളജുകളുടെ പട്ടികയിലുള്ളത് കോളജുമായി ബന്ധമില്ലാത്തവരുടെ പേരുകളാണെന്നും ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു.
എന്നാല് പ്രാരംഭഘട്ടത്തിൽ തന്നെ തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞതിനാൽ അനർഹര്ക്ക് സ്കോളര്ഷിപ്പ് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികയിൽപ്പെട്ടവര് പശ്ചിമബംഗാൾ സ്വദേശികളെന്നും ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിൽ അന്വേഷണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
