രാവിലെ ഓഫീസിലേക്ക് പുറപ്പെടുന്ന തിരക്കിനിടയിലും ഹെല്‍മറ്റില്‍ കണ്ട തിളക്കം ശ്രദ്ധിച്ച അഗ്നിശമനസേനാംഗം അപകടത്തില്‍ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്. പാമ്പിന്റെ ശല്യം ഉണ്ടെങ്കിലും അത് ഹെല്‍മെറ്റില്‍ കയറി ഒളിക്കുമെന്ന് സൗത്ത് വെയില്‍സിലെ ഈ യുവാവ് കരുതിക്കാണില്ല. തക്ക സമയത്ത് വനംവകുപ്പ് അധികൃതരെ അറിയിച്ച് ഏറെ നേരം പണിപ്പെട്ടാണ് മാരക വിഷമുള്ള പാമ്പിനെ പിടിക്കുന്നത്.