Asianet News MalayalamAsianet News Malayalam

മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Mischel Shaji  CCTV video
Author
First Published Mar 16, 2017, 3:55 AM IST

കൊച്ചി:കാണാതാകുന്ന ദിവസം മിഷേല്‍ ഷാജി വര്‍ഗീസ് , വൈകിട്ട് ഏഴ് മണിക്ക് കൊച്ചിയിലെ ഗോശ്രീപാലത്തിലേക്കുള്ള വഴിയിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങള് പൊലീസിന് ലഭിച്ചു. ഏഴരയോടെ മിഷേലിനോട് രൂപസാദൃശ്യമുള്ള ഒരു പെണ്കുട്ടി ഗോശ്രീ പാലത്തില്‍നില്‍ക്കുന്നതായി ദൃക്സാക്ഷി പൊലീസിന് മൊഴി നല്കിയിരുന്നു.  ഇതിനിടെ പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടു മുന്പ് ബൈക്കിലെത്തിയ രണ്ടു പേരെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ലോക്കല് പൊലീസ് ആദ്യം മൊഴിയെടുത്ത ശേഷം വിട്ടയച്ച തലശ്ശേരി സ്വദേശിയായ യുവാവിനെയും വീണ്ടും ചോദ്യം ചെയ്യും.

മിഷേലിനെ കാണാതാകുന്ന ഞായറാഴ്ച വൈകിട്ട് ആറിന്  പള്ളിയ്ക്ക് മുന്‍വശത്തുള്ള രൂപത്തിന് മുന്നില്‍ പ്രാര്‍ഥിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഈ പ്രാര്‍ഥനക്ക് ശേഷം  മിഷേല്‍ റോഡിലേക്ക് പോകുന്നതും കാണാം. ഇതിന് ശേഷമാണ് മിഷേലിനെ കാണാതാകുന്നത്. ഇതിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. സിഎംഎഫ്ആര്‍ക്ക് എതിര്‍വശത്തുള്ള ഫ്ലാറ്റില്‍ നിന്നുള്ള  ഈ ദൃശ്യങ്ങളില്‍  വൈകിട്ട് ഏഴ് മണിക്ക് മിഷേല്‍ ഗ്രോശ്രീപാലത്തിലേക്കുള്ള വഴിയിലൂടെ നടന്നു പോകുന്നതായി കാണാം. 

ഏഴരയോടെ മിഷേലിനോട് രൂപസാദൃശ്യമുള്ള ഒരു പെണ്കുട്ടി ഗോശ്രീ പാലത്തില്‍നില്‍ക്കുന്നതായി ദൃക്സാക്ഷി പൊലീസിന് മൊഴി നല്കിയിരുന്നു. ഇതോടെ പള്ളിയില്‍ നിന്ന് മിഷേല്‍ എങ്ങിനെയാണ് ഈ ഭാഗത്ത് എത്തിയത് എന്ന കാര്യത്തിലുള്ള ദുരൂഹതയും നീങ്ങുകയാണ്.  ഇതിനിടെ  ലോക്കല്‍ പെലീസ് പ്രതിയെന്ന് ആരോപിച്ച ക്രോണിന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റു സൂചനകളെക്കുറിച്ച വിശദമായ അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങുന്നതിന് മുന്പ് ബൈക്കിലെത്തിയ രണ്ട് പേര്‍ ആരെന്ന് തിരിച്ചറിയുകയാണ് പ്രധാന ലക്ഷ്യം. കേസില്‍ ലോക്കല്‍ പൊലീസ് മൊഴിയെടുത്ത് വിട്ടയച്ച തലശ്ശേരി സ്വദേശി ജിംഷാദിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. 

കഴിഞ്ഞ മാസം 26ന് രാവിലെ കലൂര്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് ജിംഷാദ് , മിഷേലിനെ പരിയപ്പെടാന്‍ ശ്രമിച്ചിരുന്നു. പാലാരിവട്ടത്ത് മിഷേല്‍ പഠിക്കുന്ന ഇന്‍സ്റ്റ്റ്റ്യൂട്ട് വരെ ഇയാള്‍ പിന്തുടരുകയും ചെയ്തു. ഇതിന് ശേഷം കഴിഞ്ഞ നാലിന് എറണാകളും ടൗണ്‍ഹാളില്‍ ഇന്‍സ്റ്റ്റ്റ്യൂട്ടിലെ യാത്രയയപ്പ് ചടങ്ങിലും താന്‍ മിഷേലിനെ അന്വേഷിച്ച്  എത്തിയിരുന്നുവെന്ന് ജിംഷാദ് ലോക്കല്‍ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. കാണാതായ ദിവസം രാവിലെയും ഉച്ചയ്ക്കും മിഷേല്‍ അമ്മയെ വിളിച്ച് എറണാകുളത്തേക്കു വരണമെന്നും അതാവശ്യമായ കാണണമെന്നം  പറഞ്ഞിരുന്നു. 

രാവിലെ 7 28 നും ഉച്ചക്ക് 2.50നുമായിരുന്നു ഈ കോളുകള്‍. ഇതിന് ശേഷം ഒരുമണിക്കറിനള്ളില്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും ചെയ്തു. അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മിഷേല്‍ മരിച്ചെന്ന് അറിഞ്ഞ ശേഷവും ക്രോണിന്‍ 12 എസ് എം എസ്സുകള്‍ മിഷേലിന് അയച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മിഷേലിനെ കാണാതായതിന്‍റെ  പിറ്റേ ദിവസം ഉച്ചയ്ക്ക് പൊലീസ് ഇക്കാര്യം ക്രോണിനിനെ ഫോണില്‍ അറിയിച്ചിരുന്നു. 

ഉടന്‍ തന്നെ അതുവരെയുള്ള എല്ലാം എസ്സഎ്എസ്സുകളും നശിപ്പിച്ച ക്രോണിന് മിഷേലിനോടുള്ള പ്രണയം വ്യക്തമാക്കുന്ന തരത്തിലുള്ള പുതിയ 12 സന്ദേശങ്ങള്‍ പുതിയതായി അയക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. 

Follow Us:
Download App:
  • android
  • ios