സൗദിയുടെ അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍ മിസൈല്‍ ആക്രമണം. ഹുഥി സൈനികരാണ് മിസൈല്‍ ആക്രമണം നടത്തിയത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്താണ് മിസൈല്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കു പറ്റി .
വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവർത്തനം നടത്തി. സൗദിയെ ലക്ഷ്യമാക്കി ചില മേഖലയിലെ ചില സംഘങ്ങള്‍ മിസൈലുകളും മറ്റും യമനില്‍ ഹൂഥി സൈന്യത്തിനു നല്‍കുന്നുണ്ടെന്ന് യമനിലെ സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍മാലികി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ് യമനില്‍ വിമത സൈന്യം നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
