ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ കൊല്ലം സ്വദേശികളും ബാക്കിയുള്ളവര്‍ നാട്ടുകാരുമാണ്.പാണ്ടനാട് പഞ്ചായത്ത് ഓഫീസിൻറെ പരിസരത്തെക്കാണ് ബോട്ട് രക്ഷാപ്രവർത്തനത്തിനായി പോയത്.

പാണ്ടനാട്ട്:പാണ്ടനാട്ട് ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായവര്‍ തിരിച്ചെത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുമായി പോയത്. ഇവരുടെ ബോട്ട് തകരാറിലാവുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ കൊല്ലം സ്വദേശികളും ബാക്കിയുള്ളവര്‍ നാട്ടുകാരുമാണ്.പാണ്ടനാട് പഞ്ചായത്ത് ഓഫീസിൻറെ പരിസരത്തെക്കാണ് ബോട്ട് രക്ഷാപ്രവർത്തനത്തിനായി പോയത്.

പാണ്ടനാട്ട് വെള്ളത്തിൽക്കുടുങ്ങിപ്പോയവർ മിക്കവരും വീടിന്‍റെ രണ്ടാമത്തെ നിലയിലാണ് ഇപ്പോഴുള്ളത്. രക്ഷാപ്രവർത്തകരുടെ ബോട്ടുകളിൽ ഓരോ വീടുകളിൽ നിന്നായി ഇവർ കരയ്ക്കെത്തുകയാണ്. ഭക്ഷണവും മരുന്നും ശുദ്ധജലവും കിട്ടാതെ ദിവസങ്ങളോളം രണ്ടാമത്തെ നിലയിൽ കഴിച്ചുകൂട്ടിയ വൃദ്ധദമ്പതികളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.