ശനിയാഴ്ച രാത്രി എഴരയോടെയാണു യുവാവിനെ കാണാതായത്

തുറവൂർ: തൈക്കാട്ടുശേരി കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി എഴരയോടെയാണ് തൈക്കാട്ടുശേരി ആലുങ്കൽ പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ രാഹുലിനെ (22) കാണാതായത്. കുത്തിയതോട് പൊലീസും ചേർത്തലയിൽ നിന്നുള്ള അഗ്നിശമന സേനയും തിരച്ചിൽ നടത്തിയിരുന്നു. തുറവൂർ ദേവസ്വം കരിക്ക് സമീപം ഇന്ന് രാവിലെ എട്ടോടെയാണു മൃതദേഹം കണ്ടെത്തിയത്.