കഴിഞ്ഞ മൂന്ന് ദിവസവും കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കുവൈത്തിലിരുന്ന് രാജീവ് കേരളത്തിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടു
കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയlത്തില്‍, കുവൈത്തില്‍ ജോലി ചെയ്യുന്ന രാജീവിന് കുറച്ച് ദിവസത്തേക്കെങ്കിലും ചങ്കിടിപ്പ് നിന്നുപോയ അവസ്ഥയായിരുന്നു. തന്‍റെ ഭാര്യയും രണ്ട് മക്കളും ഭാര്യയുടെ അച്ഛനമ്മമാരും എവിടെയാണെന്ന് പോലുമറിയില്ലായിരുന്നു. ഓഗസ്റ്റ് 16ന് നിരണത്തെ വീട്ടില്‍നിന്ന് അവസാനമായി വിളിച്ച അവരോട് സംസാരിക്കുമ്പോള്‍ വീടിന് പകുതിയോളം വെള്ളം കയറിയിട്ടുണ്ടായിരുന്നു.
പിന്നീട് കഴിഞ്ഞ മൂന്ന് ദിവസവും കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കുവൈത്തിലിരുന്ന് രാജീവ് കേരളത്തിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടു. രാജീവിന്‍റെ കുടുംബത്തെ കാണാതായെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും നല്‍കിയിരുന്നു. ഒടുവില്‍ അവരെ കണ്ടെത്തി. പെരുമല ആശുപത്രിയില്‍ ആണ് അവര്‍ ഇപ്പോള്‍. ഭാര്യയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സുരക്ഷിതരായി രാജീവിന്‍റെ ഭാര്യയും മക്കളുമുണ്ടെന്നും കണ്ടെത്തി.
