നിയന്ത്രണം നഷ്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. നാലു ദിവസം മുമ്പാണ് ഇവരെ കടലിൽ കാണാതായത്.
കോഴിക്കോട്: പൊന്നാനിയിൽ നിന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികളെയും കണ്ടത്തി. കോഴിക്കോട് പയ്യോളിയിലാണ് ഇവരെ സുരക്ഷിതരായി കണ്ടെത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.
നാലു ദിവസം മുമ്പാണ് ഇവരെ കടലിൽ കാണാതായത്. പൊന്നാനി സ്വദേശി മൊയ്തീൻ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കണ്ടെത്തിയത്. ഇവര്‍ക്കായി തീരസംരക്ഷണ സേനയുടെ രക്ഷാ ബോട്ട് തെരച്ചിൽ നടത്തിയിരുന്നു
