ദില്ലി: വ്യോമസേനയുടെ കാണാതായ വിമാനത്തെക്കുറിച്ചു ചെറിയ സൂചന ലഭിച്ചിട്ടുണ്ടെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. നാലോ അഞ്ചോ ചെറിയ സൂചനകളാണ് കിട്ടിയെന്ന് അദ്ദേഹം രാജ്യസഭയില്‍ ചോദ്യോത്തിനുത്തരമായി പറഞ്ഞു. 

ഇക്കാര്യം പരിശോധിച്ചു വരുകയാണെന്നും, അന്തിമതീരുമാനത്തിലെത്താറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു ദിവസം മുന്‍പ് കാണാതായ വിമാനത്തെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നായിരുന്നു ഇതുവരെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. 

വിമാനം കണ്ടെത്തുന്നതിന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. 29 യാത്രക്കാരുമായി ചെന്നൈയില്‍നിന്നു പോര്‍ട്ട്ബ്ലയറിലേക്ക് പോകുകയായിരുന്ന വിമാനമാണു കാണാതായത്‌.