കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ വീണ നാവിക സേനയുടെ ആളില്ലാവിമാനത്തിന്‍റെ അവശിഷ്ടം ആലപ്പുഴ മാരാരിക്കുളത്ത് നിന്ന് കണ്ടെത്തി. മത്സത്തൊഴിലാളികളാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. പതിവ് പരിശീലന പറക്കലിനിടെ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്.

ഇസ്രായേല്‍ നിര്‍മിതമായ സെര്‍ച്ചര്‍ എയുവി വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊച്ചിയില്‍ നിന്ന് 9 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അപകടം.പതിവു പരിശീലനപറക്കലിനിടെ ഇന്ന് വൈകിട്ട് 7 35നാണ് അപകടം ഉണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് നേവി അധികൃതരുടെ വിശദീകരണം. സംഭവത്തെ കുറിച്ച് നാവികസേനയുടെ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്.