ദില്ലി: പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്ലിം പുരോഹിതര്‍ നാളെ ദില്ലിയില്‍ തിരിച്ചെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുഷമ സ്വരാജ് പുരോഹിതരുമായി ഫോണില്‍ സംസാരിച്ചു. ഇരുവരും കുടുംബാംഗങ്ങളുമായും ഫോണില്‍ സംസാരിച്ചു. 

ദില്ലി നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാമിയെയും (80) അനന്തരവന്‍ നസീം അലി നിസാമി എന്നിവരെയാണ് കാണാതയത്. പാക്കിസ്ഥാനിലെ സൂഫി ദേവാലയം സന്ദര്‍ശിക്കാനും ബന്ധുക്കളെ കാണാനും പോയ ഇരുവരെയും ബുധനാഴ്ച്ച മുതലാണ് കാണാതായത്.

ഇന്നലെ സിന്ധ് പ്രവിശ്യയിലെ മൊബൈല്‍ ബന്ധമില്ലാത്ത ഉള്‍ഗ്രാമത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Scroll to load tweet…