തൃശൂര്‍: തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മ കൊയമ്പത്തൂരില്‍ മരിച്ച നിലയില്‍. ചേറ്റുപുഴ സ്വദേശി ലോലിതയാണ് മരിച്ചത്. കോയമ്പത്തൂര്‍ പൊള്ളാച്ചി ആര്‍എസ് കനാല്‍ റോഡിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു.
ബുധനാഴ്ചയാണ് ലോലിതയെ തൃശൂരില്‍ നിന്നും കാണാതായത്. ഇവരെ പിന്നീട് ആര്‍എസ് കനാല്‍ റോഡില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കണ്ടെത്തുമ്പോള്‍ ലഹരിയില്‍ അവശ നിലയിലായിരുന്നു.
മദ്യം നല്‍കി പീഡിപ്പിച്ചിരുന്നോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. മൃതദേഹം പൊള്ളാച്ചി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
