കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി കണ്ടെത്തിയത് കരുനാഗപ്പിള്ളിയില്‍ നിന്നും
തിരുവനന്തപുരം: തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിൽ നിന്നും കാണാതായ ഗർഭിണിയെ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ നിന്നാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവർമാരാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതിയെ ആരോഗ് പരിശോധനയ്ക്കായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഭര്ത്താവിനും ബന്ധുക്കൾക്കുമൊപ്പം പ്രാസവ ചികിത്സക്കായി എത്തിയ ഷംന എന്ന യുവതിയെ ആണ് എസ്എറ്റി ആശുപത്രിയില് നിന്നും കാണാതായത്.
പ്രസവതീയതിയായതിനാൽ പലവിധ പരിശോധനകൾക്ക് പോയപ്പോഴൊക്കെ ഭര്ത്താവ് അൻഷാദ് പുറത്ത് കാത്തിരുന്നു . ഒടുവിൽ പതിനൊന്നരയോടെ ആശുപത്രിക്കകത്ത് കയറിപ്പോയ ഷംന ഒന്നരമണിക്കൂറായിട്ടും തിരിച്ചെത്താത്തതിനെ തുടര്ന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ കാര്യമറിയുന്നത്. പരാതിയെ തുടര്ന്ന് പൊലീസ് മൊബൈല് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് കൊച്ചിയിലും വെല്ലുരും യുവതിയെത്തിയതായി കണ്ടെത്തിയിരുന്നു.
ഇടക്ക് ഷംന ബന്ധുവിനെ വിളിച്ച് സുരക്ഷിതയെന്ന് പറയുകയും ചെയ്തു. ആശുപത്രികളും റെയിൽവേ സ്റ്റേഷനുകളും ലോഡ്ജുകളിലുമെല്ലാം അന്വേഷമം നടത്തി വരികയായിരുന്നു. ഷംന വെല്ലൂരുണ്ടെന്ന വിവരത്തെ തുടര്ന്ന് പൊലീസ് സംഘം തിരിച്ചെങ്കിലും ഏറ്റെവുമൊടുവിൽ മൊബൈൽ ടവര് ലൊക്കേഷൻ കേരള അതിര്ത്തി കടന്ന് തിരുവനന്തപുരം ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞിരകുന്നത്.
