1992 മേയ് 24 നാണ്പെരിതൽമണ്ണ സ്വദേശി ചെമ്പലങ്ങാടൻ ഇബ്രാഹിം കുടുംബം പുലർത്താനായി സൗദിയിലെത്തിയത്. നാട്ടിൽനിന്നും തങ്ങളാലാവുന്ന എല്ലാ അന്വേഷണങ്ങൾക്കുമൊടുവിൽ ഏക മകൻ സൈനുൽ ആബിദ് രണ്ട്  മാസം   മുമ്പ് റിയാദിലെത്തി. സെയിൽസ്മാൻ വിസ എന്നാണ് ഏജന്റ് പറഞ്ഞിരുന്നതെങ്കിലും  കൃഷിപ്പണിയാണ് തനിക്ക് ലഭിച്ചതെന്ന്  അൽഹസയിലെ സാൽവ അഡ്രസ്സിൽ വന്ന രണ്ടാമത്തെ കത്തിൽ പിതാവ് അറിയിച്ചിരുന്നതായി സൈനുൽ ആബിദ് പറഞ്ഞു.

ഉപ്പയെ സുഹൃത്തുക്കളുടെ സഹായത്തോടെ അന്വേഷിച്ച്കണ്ടെത്തുവാൻ സാധിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ്സൈനുൽആബിദ്. ക്വാറിയിൽ ജോലിക്ക്പോയാണ്തന്നെയും ഇളയ സഹോദരിയെയും ഉമ്മ വളർത്തിയത്. ഉപ്പയെ കണ്ടെത്തുവാനായി തന്നെ സഹായിക്കുന്നത് സുഹൃത്തുക്കളായ ഷംസുദ്ദീൻ മാളിയേക്കലും അനീഷ് പുത്തനത്താണിയുമാണ്.   അവരോട് ഏറെ നന്ദിയുണ്ടെന്നും സൈനുൽ ആബിദ് പറഞ്ഞു.