കൊച്ചി: വൈപ്പിന്‍ കുഴുപ്പിള്ളി ബീച്ചില്‍ കഴിഞ്ഞദിവസം കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. പള്ളത്താംകുളങ്ങര സ്വദേശികളായ ആഷിക്ക്, അയ്യപ്പദാസ് എന്നിവരുടെ മൃതദേഹമാണ് ഫിഷറീസും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയ ആഷിക്ക്, അയ്യപ്പദാസ് എന്നിവര്‍ കടലില്‍ മുങ്ങുകയായിരുന്നു

അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തെരച്ചിലിനായി അധികൃതരെത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാർ വൈപ്പിന്‍ - മുമ്പം സംസ്ഥാനപാത ഉപരോധിച്ചിരുന്നു. വിദ്യാർത്ഥികളെ കാണാതായി ഒരുരാത്രികഴിഞ്ഞിട്ടും കടലിലിറങ്ങി തിരച്ചില്‍ നടത്താന്‍ അധികൃതരെത്തിയിരുന്നില്ല. തീരത്തെത്തിയ ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞുവച്ചു. പിന്നീട് നേവിയും കോസ്റ്റ്ഗാർ‍ഡും മറൈന്‍ എന്‍ഫോഴ്സ്ന്‍റും തിരച്ചിലിനായെത്തി.