ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നു. കന്യാസ്ത്രീ മഠങ്ങളിൽ അസമയത്ത് പൊലീസ് തങ്ങുന്നു. ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിക്കാൻ ശ്രമമെന്നും ആരോപണം. കൂട്ടു പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് വാർത്താക്കുറിപ്പ്.
ദില്ലി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് മിഷനറീസ് ഓഫ് ജീസസ് ആരോപിക്കുന്നു.
കന്യാസ്ത്രീ മഠങ്ങളിൽ അസമയത്ത് പൊലീസ് തങ്ങുന്നുവെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിക്കാൻ ശ്രമം നടക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസിന്‍റെ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. മൊഴി നല്‍കിയില്ലെങ്കില്‍ കൂട്ടു പ്രതിയാക്കുമെന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുവെന്നും മിഷനറീസ് ഓഫ് ജീസസില്‍ വാർത്താക്കുറിപ്പില്‍ ആരോപണമുണ്ട്.
അതേസമയം, കേസില്‍ അന്വേഷണസംഘം വീണ്ടും ജലന്ധറിൽ പോകും. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ച കേസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് എം ജെ കോൺഗ്രകേഷൻ പിആർഒ സിസ്റ്റർ അമലക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. ബിഷപ്പിനെ ന്യായീകരിച്ച് കൊണ്ട് മിഷറീസ് ഓഫ് ജിസസ് ഇറക്കിയ വാർത്താകുറിപ്പിലാണ് ഇരയായ കന്യാസ്ത്രീയുടെ ചിത്രം നൽകിയത്.
