ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകള്‍ക്കെതിരെ രൂക്ഷ ആരോപണവുമായി മിഷനറീസ് ഓഫ് ജീസസ്. അന്വേഷണസംഘം പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്ന രജിസ്റ്ററില്‍ കന്യാസ്ത്രീകള്‍ തിരിമറി കാണിച്ചെന്നും മിഷനറീസ് ഓഫ് ജീസസ്.
ദില്ലി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയെന്ന് മിഷണറീസ് ഓഫ് ജീസസ്. പരാതിക്കാരിയുടെ ചിത്രമടക്കമുള്ള അന്വേഷണ കമ്മീഷൻ അന്വേഷണ റിപ്പോർട്ടും മിഷണറീസ് ഓഫ് ജീസസ് പുറത്തുവിട്ടു. എന്നാൽ സമരം ഗൂഢാലോചനയാണെന്ന കണ്ടെത്തൽ തള്ളിയ കന്യാസ്ത്രീകൾ നീതി ലഭിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബലാത്സംഘം കേസുകളിൽ ഇരകളുടെ വിശദാംശങ്ങൾ പുരത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ മിഷണറീസ് ഓഫ് ജീസസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത്. പരാതിക്കാരിയുടെ കളർ ചിത്രം പതിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ കന്യാസ്ത്രീകൾ ചില യുക്തിവാദികളെ കൂട്ടുപിടിച്ച് സഭയ്ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു. ബിഷപ് ബലാസംഗം ചെയ്തെന്ന് പറഞ്ഞ ദിവസം പരാതിക്കാരിയായ സിസ്റ്റർ കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നതിന് തെളിവുകളുണ്ട്. തെളിവുകൾ അന്വേഷണ കമ്മീഷന് കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസിന്‍റെ റിപ്പോർട്ടിലുണ്ട്. എന്നാൽ ആരോപണം കന്യാസ്ത്രീകൾ തള്ളുകയാണ്.
പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ അല്ല താമസിച്ചത് എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നുമാണ് അന്വേഷണക്കമ്മീഷന്‍ കണ്ടെത്തല്‍. ഈ തെളിവുകൾ അന്വേഷണ സംഘത്തിന് കമ്മീഷൻ കൈമാറും കന്യാസ്ത്രീയുടെ അടുപ്പമുള്ള മറ്റൊരു കന്യാസ്ത്രീയാണ് മഠത്തിലെ രജിസ്റ്ററിൽ തെറ്റായ കാര്യങ്ങൾ എഴുതിച്ചേർത്തത് മഠത്തിലെ സിസി ടിവി യുടെ കൺട്രോൾ കന്യാസ്ത്രീകൾ സ്വന്തം നിയന്ത്രണത്തിലാക്കിയെന്നും അന്വേഷണക്കമ്മീഷന്‍ ആരോപിക്കുന്നു.
2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന സ്വകാര്യ പരിപാടിയുടെ ചിത്രവും മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് അന്വേഷണക്കമ്മീഷനെ വെക്കുമെന്ന് മിഷനറീസ് ഓഫ് ജീസസ് വ്യക്തമാക്കിയിരുന്നത്.കുറുവിലങ്ങാട് മഠത്തിലെ രജിസ്റ്റർ പരാതിക്കാരിയുടെ അടുപ്പക്കാരിയായ സിസ്റ്റർ തിരുത്തിയെന്ന കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലിനെ സമരത്തില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീകള്‍ നിഷേധിച്ചു. ഹൈക്കോടതിക്ക് മുന്നിൽ ജോയിന്‍റ് കൃസ്ത്യൻ കൗൺസിന്‍റെ നേതൃത്വത്തലുള്ള സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ശക്തമായിട്ടുണ്ട്. നീതികിട്ടിയില്ലെങ്കിൽ നാരഹാരമിരിക്കുമെന്നും കന്യാസ്ത്രീകൾ മുന്നറിയിപ്പ് നൽകുന്നു.
