മിയാൻ കാ ബാരാ എന്ന പേരിന്റെ അർത്ഥം മുസ്ലീങ്ങൾ അധിവസിക്കുന്ന ഗ്രാമം എന്നാണ്. അതിനാൽ ഈ ഗ്രാമത്തിലേക്ക് വിവാഹാലോചനകൾ വരുന്നില്ല എന്ന് വ്യാപകമായ പരാതിയെത്തുടർന്നാണ് പേര് മാറ്റമെന്നാണ് സർക്കാർ പറയുന്നത്.
രാജസ്ഥാൻ: രാജസ്ഥാനിലെ മിയാന്‍ കാ ബാര ജില്ലയുടെ പേര് മാറ്റി മഹേഷ് നഗർ എന്നാക്കി. പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ബര്‍മാര്‍ ജില്ലയിലെ 1500 പേരടങ്ങുന്ന ഗ്രാമമായിരുന്നു മിയാൻ കാ ബാരാ. വസുന്ധര രാജയാണ് ഇവിടത്തെ മുഖ്യമന്ത്രി. മിയാൻ കാ ബാരാ എന്ന പേരിന്റെ അർത്ഥം മുസ്ലീങ്ങൾ അധിവസിക്കുന്ന ഗ്രാമം എന്നാണ്. അതിനാൽ ഈ ഗ്രാമത്തിലേക്ക് വിവാഹാലോചനകൾ വരുന്നില്ല എന്ന് വ്യാപകമായ പരാതിയെത്തുടർന്നാണ് പേര് മാറ്റമെന്നാണ് സർക്കാർ പറയുന്നത്. ഗ്രാമവാസികളുടെ ആവശ്യത്തെ തുടർന്നാണ് പേര് മാറ്റിയതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം.
മഹേഷ് നഗർ എന്ന് പേര് മാറ്റണമെന്ന് ഗ്രാമത്തിലെ പഞ്ചായത്താണ് തീരുമാനമെടുത്തത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഈ ഗ്രാമത്തിന്റെ പേര് മഹേഷ് റോ ബാഡോ എന്നായിരുന്നു. പിന്നീടാണ് മിയാൻ കാ ബാരാ എന്ന് പേര് മാറ്റിയത്. വീണ്ടും പഴയ പേരായ മഹേഷ് നഗറിലേക്ക് തന്നെ തിരിച്ചെത്തിയതായി ഗ്രാമവാസികളിലൊരാൾ പറയുന്നു. ആഗസ്റ്റ് 7 ലെ ഗസറ്റ് വിജ്ഞാപനത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി ഈ പേരിൽ അറിയപ്പെടുന്നത്. ഗ്രാമങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പട്ടണങ്ങൾ എന്നിവയുടെ പേര് മാറ്റുന്നതിനുള്ള അനുമതി നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. കഴിഞ്ഞ ദിവസം
