എംജെ രാജമ്മ അന്തരിച്ചു

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ ഭാര്യ എംജെ രാജമ്മ അന്തരിച്ചു. 89 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, പിഎസ് സി അംഗം ആര്‍ പാര്‍വതി ദേവി എന്നിവര്‍ മക്കളാണ്. മുന്‍ എംഎല്‍എ ശിവന്‍കുട്ടി, ജയശ്രീ എന്നിവര്‍ മരുമക്കളാണ്.