Asianet News MalayalamAsianet News Malayalam

കോഴിക്കോഴ കേസ്: മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ എംകെ ദാമോദരന്‍

MK Damodaran appear for KM Mani
Author
Kochi, First Published Sep 7, 2016, 7:12 AM IST

കൊച്ചി: കോഴിക്കോഴകേസില്‍ മുന്‍ധനമന്ത്രി കെഎം മാണിക്ക് വേണ്ടി എംകെ ദാമോദരന് ഹാജറാകും‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ദാമോദരന്‍ കോടതിയില്‍ ഹാജരായത്. കോഴിക്കച്ചവടക്കാരില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തില്‍ മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് 19ന് വീണ്ടും പരിഗണിക്കും.

കോഴി ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയും ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ നികുതിയും എഴുതി തള്ളി പതിനഞ്ചര കോടി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പിച്ചിരുന്നു. ട

മാണിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ മാണിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് വിജിലന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനും മുഖ്യമന്ത്രിയുടെ മുന്‍ നിയമോപദേഷ്ടാവുമായ എംകെ ദാമോദരനാണ് മാണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

ചിക്കന്‍ വിറ്റ വകയില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടിയുടെ നികുതി കുടിശിക സ്റ്റേ ചെയ്‌തെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios