കൊച്ചി: ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻ ഇന്ന് വീണ്ടും ഹാജരായി. സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സാന്‍റിയാഗോ മാർട്ടിൻ ഹർജി നൽകിയിരുന്നു. മാർട്ടിന്‍റെ പങ്കാളിത്തത്തിലുള്ള കമ്പനികളുടെ 122 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ പൂർത്തിയായതായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറിയിച്ചു.
സ്വത്ത് കണ്ടുകെട്ടിയതിനെതിരെ വ്യക്തിയെന്ന നിലയിൽ മാർട്ടിൻ നൽകിയ ഹർജി നിലനിൽക്കില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വാദിച്ചു. ഈ ഘട്ടത്തിൽ കോടതിക്ക് എങ്ങനെ ഇടപെടാനാവുമെന്ന് ജസ്റ്റിസ് പി ബി സുരേഷ്കുമാർ ചോദിച്ചു. എന്നാൽ കോടതിക്ക് ഇടപെടാൻ അധികാരമുണ്ടെന്നും വിശദമായി വാദം കേൾക്കണമെന്നും എം കെ ദാമോദരൻ ആവശ്യപ്പെട്ടു. തുടർന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
