എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ പദ്ധതികളുടെ പണം അനുവദിക്കുന്നത് കളക്ടര്‍ മനഃപൂര്‍വം വൈകിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിവ്യൂ യോഗത്തില്‍ എം.പി എം.കെ രാഘവന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരുടെയും സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി ജോലി ചെയ്യേണ്ടെന്നും ഖജനാവിലെ പണം പരിശോധനകള്‍ക്ക് വിധേയമായി മാത്രം നല്‍കിയാല്‍ മതിയെന്നും ജില്ലാ കളക്ടര്‍ പി.ആര്‍.ഡി മുഖേന വാര്‍ത്താക്കുറിപ്പിറക്കി. ഇതിനെതിരെയാണ് എം.കെ 

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം ജില്ലാ കളക്ടറുടെ ഉദാസീന നിലപാട് കാരണമാണ് ഇഴയുന്നത്. ഇതിനെതിരെ പ്രതികരിച്ചതാണ് ജില്ലാ കളക്ടര്‍ക്ക് തന്നോടുള്ള വിരോധത്തിന് കാരണം. എം.പി ഫണ്ട് വിനിയോഗവും, കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ കേന്ദ്രം തുറക്കാന്‍ അനുവദിക്കാത്തതും ചൂണ്ടിക്കാട്ടി താന്‍ അയച്ച കത്തിന് ജില്ലാ കളക്ടര്‍ ഇതുവരെ മറുപടി തന്നിട്ടില്ല. ഏപ്രില്‍ വരെ തന്റെ 213 പദ്ധതികള്‍ക്ക് പണം അനുവദിച്ച കളക്ടര്‍ എന്തുകൊണ്ടാണ് അതിന് ശേഷം പുനഃപരിശോധനയെന്ന കാരണം പറഞ്ഞ് പണം തടഞ്ഞുവെക്കുന്നത്. ജില്ലയിലെ മറ്റൊരു എം.പിക്കും ഈ അവസ്ഥയില്ലെന്നും പറഞ്ഞ എം.കെ രാഘവന്‍ ജില്ലാ കളക്ടര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു.

എന്നാല്‍ ഭരണാനുമതി നല്‍കാത്തതോ പണി പൂര്‍ത്തീകരിക്കാത്തതോ ആയ ഒരു പദ്ധതിയും നിലവിലില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു.പണികളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. രിശോധന നടത്തി ബില്ല് പാസാക്കുന്ന കാര്യത്തിലാണ് പരാതിയുള്ളത്. അത് കോണ്‍ട്രാക്ടര്‍മാരുടെ കാര്യമാണെന്നും എംപി പറഞ്ഞ രീതിയില്‍ താന്‍ പ്രതികരിക്കാനില്ലെന്നും കളക്ടര്‍ പറഞ്ഞു.