ആലപ്പുഴ: പിണറായി സർക്കാരിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ഭൂരിപക്ഷം കുറഞ്ഞത് ഉയർത്തിക്കാട്ടുന്നത് ഭരണപക്ഷം ആശ്വസിക്കാൻ പറയുന്നതാണ്. സോളാർ വിഷയം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. വർഗ്ഗീയ വികാരം ആളിക്കത്തിക്കാനുള്ള ശ്രമത്തിൽ നേട്ടം ഉണ്ടാക്കിയത് എസ് ഡി പി ഐ ആണെന്നും എം എം ഹസന്‍ പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.