ഇടുക്കി: ശബരിമലയിൽ യുവതികൾ കയറിയത് നല്ല കാര്യമെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഇതിന്‍റെ പേരിൽ ആക്രമണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും എം എം മണി പറഞ്ഞു. പി എസ് ശ്രീധരൻ പിള്ളയെ മാധ്യമങ്ങൾ ബഹിഷ്കരിച്ചതുപോലെ എല്ലാവരും ചെയ്യണമെന്നും മന്ത്രി തൊടുപുഴയിൽ പറഞ്ഞു.

ശബരിമല ദര്‍നത്തിനായി യുവതികള്‍ എത്തിയാല്‍ ഇനിയും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് എം എം മണി ഇന്നലെ പറഞ്ഞിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.