ഇടുക്കിയില്‍ കുടിയേറ്റത്തോടൊപ്പം കുറച്ചൊക്ക കൈയ്യേറ്റങ്ങളുമുണ്ടായിട്ടുണ്ടെന്ന് മന്ത്രി എംഎം മണി. പക്ഷെ അവയൊക്കെ പിടിച്ചെടുക്കുക പ്രായോഗികമല്ലെന്നും മണിയാശാന്‍ പറഞ്ഞു. തൊടുപുഴയില്‍ കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭൂമിയുടെ രാഷ്‌ട്രീയമെന്ന സെമിനാറിലായിരുന്നു മണിയാശാന്‍ കാര്യങ്ങള്‍ തുറന്നടിച്ചത്.

ജന്മികളുടെയും തോട്ടങ്ങളുടെയുമൊക്കെ മിച്ചഭൂമി വീണ്ടെടുത്ത് വിതരണം ചെയ്തപ്പോഴും കൃത്രിമങ്ങളുണ്ടായിട്ടുണ്ട്. കൈയ്യേറ്റമായാലും പലരും പതിറ്റാണ്ടുകള്‍ കൈവശം വച്ചിട്ടുളള ഭൂമി ഏറ്റെടുക്കണമെന്ന കെ.പി.എം.എസിന്റെ ആവശ്യം പ്രായോകികമല്ലെന്നും മണിയാശാന്‍ പറഞ്ഞു. അടുത്ത ദിവസം കെ.പി.എം.എസ് സമ്മേളനത്തിലെത്തുന്ന കുമ്മനം രാജശേഖരനോട് ഭരണഘടന മാറ്റാന്‍ ആവശ്യപ്പെടാനും, ഭൂമിക്കായുളള പ്രക്ഷോഭങ്ങള്‍ക്കാണേല്‍ താനും കൂടാമെന്നുമായിരുന്നു മണിയാശാന്റെ വക വാഗ്ദാനം.