ഇടുക്കി: ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം മണി. എവിടെ നിന്നോ കയറി വന്ന വട്ടനാണെന്നാണ് സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഐഎഎസിനെ എം എം മണി അധിക്ഷേപിച്ചത്. കൊട്ടക്കാമ്പൂരിലെ ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ നിയമപരമായി കഴിയില്ലെന്നും നടപടി അംഗീകരിക്കില്ലെന്നും എം.എം മണി പറഞ്ഞു. 

സബ് കളക്ടറുടേത് മര്യാദയില്ലാത്ത പണിയെന്നും മന്ത്രി എം എം മാണി വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം വിചാരിച്ചിട്ടും നടക്കാത്ത കാര്യമാണോ സബ്കളക്ടര്‍ ചെയ്യുന്നതെന്നും മണി ചോദിച്ചു. നേരത്തെ ഇടുക്കി ജില്ലാ കളക്ടര്‍ക്കും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സബ് കളക്ടര്‍ക്കെതിരെയും എം.എം മണി അധിക്ഷേപം ഉന്നയിച്ചിരുന്നു. 

ജോയ്സ് ജോര്‍ജിന്റെ ഭൂമി പട്ടയം റദ്ദാക്കാന്‍ അഞ്ച് വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടി എല്ലാ ശ്രമവും നടത്തിയല്ലേ, എന്നിച്ച് ഒരു ചുക്കും നടന്നില്ലല്ലോ എന്തു കൊണ്ട്? നിയമപരമായി ചെയ്യാന്‍ കഴിയില്ല, അതുകൊണ്ടാണ്- എം എം മണി