തിരുവനന്തപുരം: ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാർത്ത കേൾക്കുന്നതിൽ നിന്നും താന്‍ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണിയുടെ ഫേസ്ബുക് പോസ്റ്റ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. #SolarStroke എന്ന ഹാഷ് ടാഗും ചേര്‍ത്താണ് മന്ത്രിയുടെ പോസ്റ്റ്.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക്
പത്രം വായനയില്‍ നിന്നും...
വാർത്ത കേൾക്കുന്നതിൽ നിന്നും
ഞാൻ എന്റെ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ട്...
നിങ്ങളോ ???