തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്‌ത്രീസുരക്ഷയെക്കുറിച്ച് വാചാലനാകാറുള്ള പ്രതിപക്ഷനേതാവ് ഇത്തവണ നിയമസഭയില്‍ സ്‌ത്രീയെന്ന് പോലും ഉച്ചരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് എം എം മണി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോവളം എംഎല്‍എ ജയിലിലായതുകൊണ്ടാണോ പ്രതിപക്ഷനേതാവ് സ്‌ത്രീസുരക്ഷയെക്കുറിച്ച് മിണ്ടാത്തതെന്നും മന്ത്രി മണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
നിയമസഭ സമ്മേളനം പുരോഗമിക്കുകയാണ് ...
ബഹുമാനപെട്ട കോവളം മെമ്പര്‍ ജയില്‍ വാസത്തില്‍ ആയത് കൊണ്ടാണോ എന്നറിയില്ല
'സ്ത്രീ ' എന്ന് പോലും നിയമസഭയില്‍ ഉച്ചരിക്കാന്‍ തയ്യാര്‍ അല്ല ...
ചെന്നിത്തലയുടെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പ്രസംഗം ഒക്കെ ഓര്‍ത്തു പോവുകയാണ് ????
ഈ സഭാകാലയളവില്‍ അതൊന്നും കേള്‍ക്കാന്‍ യോഗമില്ല അല്ലേ പ്രതിപക്ഷ നേതാവേ ??
