തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നവരെ തുറന്നു കാണിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പരിസ്ഥിതിവാദികളില്‍ ഒരു കൂട്ടര്‍ വിദേശപണം പറ്റുന്നവരാണ്. ഇടതു മുന്നണിയില്‍ യോജിപ്പുണ്ടായിരുന്നെങ്കില്‍ പദ്ധതിക്കായ് ഒരു കൈ നോക്കിയേനെയെന്നും മന്ത്രി പറഞ്ഞു. സി.പി.ഐയുടെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്നും തിരുവന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.