ഇന്നലെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കില്‍ പിശകുകളുണ്ടായതോടെ വിവാദം ഉടലെടുത്തിരുന്നു. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നായിരുന്നു സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്

തൊടുപുഴ: ശബരിമലയിൽ കയറിയ യുവതികളുടെ കണക്കിൽ തെറ്റുണ്ടെങ്കിൽ പുനപരിശോധിച്ചു നൽകുമെന്ന് മന്ത്രി എം എം മണി വ്യക്തമാക്കി. സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യിൽ ഇല്ലെന്നും എം എം മണി തൊടുപുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.

ഇന്നലെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കില്‍ പിശകുകളുണ്ടായതോടെ വിവാദം ഉടലെടുത്തിരുന്നു. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നായിരുന്നു സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ പട്ടികയിലുള്ള പലരുടെയും വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരുന്നു.