തിരുവല്ല: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രക്ക് പണം നൽകേണ്ട ബാധ്യത സിപിഎമ്മിന് ഇല്ലെന്ന് മന്ത്രി എം.എം. മണി . യാത്രയുടെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ 5 വർഷം ദില്ലിക്ക് പോയതിന്റെ ചെലവുകൾ വെളിപ്പെടുത്തണമെന്നും എം.എം. മണി ആവശ്യപ്പെട്ടു.