തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണെന്ന് മന്ത്രി എംഎം മണി. നടിയെ ആക്രമിച്ച സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നുവെന്നും പോലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലും പുരോഗമിക്കുകയാണെന്നും എംഎം മണി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
എംഎം മണിയുടെ ഫേസ്ബുക് പോസ്റ്റില്‍ നിന്ന്:
ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പോലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലും പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.
