തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി. പദ്ധതിക്കുവേണ്ട എല്ലാ കേന്ദ്രാനുമതികളും ലഭിച്ചിട്ടുണ്ട്. എന്നാൽ വിവാദങ്ങളാണ് പദ്ധതിക്ക് തടസ്സം. പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിനായിരിക്കും നഷ്ടം.
കെഎസ്ഇബി കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ വൈദ്യുത നിരക്ക് വർധന പരിഗണനയിലില്ല. അത്തരമൊരു ശുപാർശ റഗുലേറ്ററി കമ്മിറ്റി സർക്കാരിന് നൽകിയിട്ടില്ല. രേഖാമൂലം ഇങ്ങനെയൊരാവശ്യം ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
