അതിരപ്പള്ളി പദ്ധതി നടപ്പാക്കണം പദ്ധതിയെ അനുകൂലിച്ച് മന്ത്രി വീണ്ടും
കോട്ടയം: അതിരപ്പിള്ളി പദ്ധതി ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി എംഎം മണി. പദ്ധതിയെ ചൊല്ലി ഭരണമുന്നണിയിൽ തന്നെ എതിർപ്പുണ്ട്. അതിരപ്പിള്ളി നടപ്പിലാക്കേണ്ടത് തന്റെ കടമയാണെന്നും എംഎം മണി കോട്ടയത്ത് പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഊർജകേരളം പദ്ധതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നേരത്തെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
