ഫേസ്ബുക്കിലൂടെയാണ് മണിയാശാന്‍റെ ട്രോള്‍
തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരില് കോണ്ഗ്രസ് പാര്ട്ടിക്കകത്ത് കലാപമുണ്ടാക്കിയ യുവ എംഎല്എമാരെ പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി രംഗത്ത്. രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കുമെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് എംഎം മണി പരിഹാസവുമായെത്തിയത്. ഫേസ്ബുക്കിലൂടെയാണ് മണിയാശാന്റെ ട്രോള്.
രാജ്യസഭ സീറ്റൊന്നും ഇനി പ്രതീക്ഷിക്കണ്ട.... വേണേൽ ഒരു ഡല്ഹി ടൂർ ഒക്കെ പോയിട്ട് വാ........ യുവ കോൺഗ്രസ് പോരാളികളെ " എന്നായിരുന്നു എംഎം മണി ഫേസ്ബുക്കില് കുറിച്ചത്.
